മണൽ മോഷണം; പ്രവാസി വഫ്രയിൽ പിടിയിൽ

0
32

കുവൈത്ത് സിറ്റി: കുവൈത്തിലെ വഫ്രയിൽ മണൽ മോഷണം നടത്തിയതിന് പ്രവാസിയും കൂട്ടാളിയും  അറസ്റ്റിലായതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രവാസി ആഫ്രിക്കൻ വംശജനാണ് . മണൽ മോഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്