മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനായി ഇന്ന് അരങ്ങേറ്റം കുറിക്കും .ആദ്യമായി ആണ് ഒരു മലയാളി താരം ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ റോയൽസ് പഞ്ചാബ് മായി ഏറ്റുമുട്ടുക.
എന്നാൽ വലിയ ഉത്തരവാദിത്വമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. രാജസ്ഥാൻ ക്യാപ്റ്റനെന്ന നിലയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചാൽ ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവിനും ഈ സീസണിലെ പ്രകടനം സഹായകമായേക്കും.
കഴിഞ്ഞ സീസണിൽ ഏറ്റവും അവസാനത്തെ പൊസിഷനിൽ ആണ് രാജസ്ഥാൻ റോയൽസ് ഉള്ളത്. ടീമിനെ അവിടെനിന്ന് മുൻപിലേക്ക് എത്തിക്കണം, നായകൻ എന്ന രീതിയിലുള്ള സമ്മർദം ബാറ്റിങിനെ ബാധിക്കാതെ നോക്കേണ്ടതുണ്ട്.
രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായ സഞ്ജുവിന് 103 ഐപിഎൽ ഇന്നിംഗ്‌സിൽ നിന്ന് 2584 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം. നേരത്തെ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്‍റെ ക്യാപ്റ്റനായുള്ള മത്സര പരിചയം സഞ്ജുവിന് ഗുണം ചെയ്‌തേക്കാം.