രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും

0
20

മുംബൈ : ആദ്യമായി ഐപിഎൽ ടീം ഒരു മലയാളി താരം നയിക്കും . രാജസ്ഥാന്‍ റോയല്‍സ് നയകനായി സഞ്ജു സാംസണെ തെരഞ്ഞെടുത്തു. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിനെ ക്യാപ്റ്റനാക്കിയത്.

2013 മുതല്‍ രാജസ്ഥാൻ ടീമിൽ അംഗമാണ് സഞ്ജു. ഐപിഎലിലെ മികവാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് ഈ ഇരുപത്താറുകാരനായിരുന്നു. ഐപിഎലില്‍ 107 കളിയില്‍ രണ്ട് സെഞ്ചുറിയും 13 അരസെഞ്ചുറയും ഉള്‍പ്പെടെ 2584 റണ്‍ നേടിയിട്ടുണ്ട്.