“സന്തോം ഫെസ്റ്റ് – 2019” ന്റെ  കൂപ്പൺ പ്രകാശനം

0
34
അഹമ്മദി : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുൻതൂക്കം നൽകുന്ന  അഹമ്മദി സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ്  പഴയ പള്ളിയിലെ ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലായ “സന്തോം ഫെസ്റ്റ് – 2019” ന്റെ
കൂപ്പൺ പ്രകാശനം അഹമ്മദി സെന്റ് പോൾസ് പള്ളിയിൽ വച്ച്  വി. കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ. അനിൽ കെ. വർഗീസും മുൻ വികാരി റവ. ഫാ. എബ്രഹാം പാറമ്പുഴയും ചേർന്ന് നിർവ്വഹിച്ചു. സാന്തോം ഫെസ്റ്റ് ജനറൽ കൺവീർ ശ്രീ. നൈനാൻ ചെറിയാൻ, ജോയിന്റ് കൺവീനർ ശ്രീ. വർഗ്ഗീസ് എബ്രാഹം, കൂപ്പൺ കൺവീനർ ശ്രീ. ഷിജു സൈമൺ, ഇടവക ട്രസ്റ്റി ശ്രീ. പോൾ വർഗ്ഗീസ്, സെക്രട്ടറി ശ്രീ. ബോബൻ ജോർജ്ജ് ജോൺ, മാനേജിംഗ് കമ്മറ്റി അംഗം ശ്രീ. റോയി എം. ജോയി തുടങ്ങിയവർ സംബന്ധിച്ചു. കുവൈറ്റിലെ പുരാതന ക്രൈസ്തവ ദേവാലയമായ പഴയപള്ളിയുടെ നേതൃത്വത്തിൽ 2019 ഒക്ടോബർ മാസം 25-ാം തീയതി സബാഹിയയിൽ വച്ച് നടത്തുന്ന സാന്തോം ഫെസ്റ്റ് നാനാജാതി മതത്തിൽ ഉൾപ്പെടുന്ന മലയാളി സമൂഹത്തിന് സൗഹൃദത്തിന്റെ ഒത്തുചേരലും മതസൗഹാർദ്ദത്തിന്റെ ആഘോഷവും കൂടിയാണ്.