കൊച്ചി: യുണിടാക് എംഡിയായ സന്തോഷ് ഈപ്പന് വാങ്ങിയ ഐഫോ ഐഫോണുകളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് മുതിർന്ന സി പി ഐ എം നേതാവ്കോടിയേരി ബാലകൃഷണന്റെ ഭാര്യ വിനോദിനി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് ഐഫോണ്‍ നൽകിയിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു.
സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിൻ്റെ ആവശ്യാർത്ഥം വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. സ്വർണ്ണക്കടത്ത് വിവാദം ആകുന്നതുവരെ വിനോദിന് ഈ ഫോൺ ഉപയോഗിച്ചതായാണ് കസ്റ്റംസ് പറയുന്നത്. തുടർന്ന് ഈ ഫോൺ പിന്നീട് തിരുവനന്തപുരത്തുള്ള മറ്റാരോ ആണ് ഉപയോഗിച്ചതെന്നും കസ്റ്റംസ് കണ്ടെത്തി.
ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ വഴിയാണ് സിംകാർഡ് കണ്ടെത്തിയത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ( 1,13,000 ലക്ഷം രൂപ) ഐഫോണാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നത് എന്നാണ് കസ്റ്റംസ് അവകാശപ്പെടുന്നത്.