കുവൈറ്റിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവാസി സംഘടനകളിൽ പ്രവർത്തന മികവുകളിലൂടെ ശ്രദ്ധേയമായ സാരഥി കുവൈറ്റ്, 2005 ൽ രൂപീകരിച്ച എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് പതിനാറാം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
സെപ്റ്റംബർ 23 വെള്ളിയാഴ്ച ചെയർമാൻ ശ്രീ സുരേഷ് കെ യുടെ അധ്യക്ഷതയിൽ ചേർന്ന വാർഷികപൊതുയോഗം സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ യൂണിഫോംഡ് സർവ്വീസുകളിൽ കൂടുതൽ അവസരങ്ങളും ഉന്നത പദവികളും ലഭ്യമാക്കത്തക്ക നിലയിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കുകയും വിവിധ ജില്ലകൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിലേക്കും കോഴ്സ്കൾ പഠിക്കുവാനുള്ള സാഹചര്യം ഒരുക്കുക, ഇന്ത്യയിലും വിദേശത്തും തൊഴിൽ മേഖലകൾക്ക് ആവശ്യമായ തൊഴിൽ പരിശീലനകോഴ്സുകളുടെ അനന്തമായ സാധ്യതകളെ ചേർത്തുവെച് സാരഥി ട്രസ്റ്റ് നടത്തുന്ന സാരഥി സെൻറർ ഫോർ എക്സലൻസ് (SCFE) ന് കേരളത്തിന് അകത്തും പുറത്തും കൂടുതൽ ശാഖകൾ ആരംഭിച്ചുകൊണ്ട് വിപുലികരിക്കുക തുടങ്ങിയവയും സാരഥിയുടെ ലക്ഷ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് സൂചിപ്പിച്ചു. SCFE യിൽ നിന്നും പരിശീലനം നേടി NEET, JEE (Main), MNS 90% വിജയം നേടിയവരെ അനുമോദിക്കുകയും കൂടാതെ, വിദേശരാജ്യത്തെ തൊഴിലവസരങ്ങൾക്കും സ്വദേശത്തും ഒരുപോലെ പ്രൊഫഷണൽ സെലക്ഷൻ ഡിസൈൻ ചെയ്ത പുതിയ പദ്ധതികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.
2021 -2022 ലെ വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശ്രീ വിനോദ്‌കുമാർ സി.എസ് ഉം സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ശ്രീ ലിവിൻ രാമചന്ദ്രനും അവതരിപ്പിച്ചു,
SCFE യിൽ മികച്ച സേവനം അനുഷ്ടിച്ചതിനു SCFE ചെയർമാൻ അഡ്വ.എൻ എസ് അരവിന്ദാക്ഷൻ, SCFE ഡയറക്ടർ കേണൽ എസ് വിജയൻ, SCFE സീനിയർ കൺസൾട്ടന്റ് വിംഗ് കമാൻഡർ പോൾ എം വർക്കി എന്നിവർക്ക് സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ പ്രശംസാ ഫലകം നൽകി ആദരിച്ചു.
2022-24 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ചീഫ് റിട്ടേണിങ് ഓഫീസർ അഡ്വ. എൻ എസ് അരവിന്ദാക്ഷൻ, റിട്ടേണിങ് ഓഫീസർമാരായ ശ്രീ സതീഷ് പ്രഭാകരൻ, ശ്രീ ഉദയഭാനു ബി എന്നിവരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്തു .
പുതിയ ഭാരവാഹികളായി ചെയർമാൻ ശ്രീ എൻ എസ് ജയകുമാർ, വൈസ് ചെയർമാൻ ശ്രീ സി എസ് വിനോദ്കുമാർ, സെക്രട്ടറി ശ്രീ ജിതിൻദാസ് സി ജി, ജോസെക്രട്ടറി ശ്രീ മുരുകദാസ് വി കെ, ട്രഷറർ ശ്രീ ലിവിൻ രാമചന്ദ്രൻ, ജോ. ട്രഷറർ ശ്രീ ബിനുമോൻ എം കെ. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായി ശ്രീ സജീവ് പി ആർ, ശ്രീ സതീശൻ ശ്രീധരൻ, ശ്രീ ദിനു കമൽ, ശ്രീ വാസുദേവൻ സി, ശ്രീ വിപിൻ നാഥ് സി വി എന്നിവരെയും തെരഞ്ഞെടുത്തു.
ട്രസ്റ്റിനെ ആതുരസേവന രംഗത്ത് കൂടുതൽ ശക്തിപ്പെടുത്താനും ചുരുങ്ങിയ കാലം കൊണ്ട് നിരവധി കുട്ടികൾക്ക് ഉന്നത ജോലിസാദ്ധ്യതകൾ നേടികൊടുക്കാൻ സാധിച്ച SCFEയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനും കൂടുതൽ മേഖലകളിൽ ശക്തമായ സാന്നിധ്യമാകുവാൻ പുതിയ ഭരണസമിതി കഠിനശ്രമം നടത്തുമെന്നും നിയുക്ത ട്രസ്റ്റ് ചെയർമാൻ അദ്ദേഹത്തിന്റെ ആമുഖപ്രസംഗത്തിൽ അറിയിച്ചു.
ജനറൽ സെക്രട്ടറി ശ്രീ ബിജു സി വി, ട്രഷറർ ശ്രീ അനിത് കുമാർ ബി, SCFE ചെയർമാൻ അഡ്വ. എൻ എസ് അരവിന്ദാക്ഷൻ ഡയറക്ടർ കേണൽ എസ് വിജയൻ, വനിതാ വേദി ചെയർപേഴ്സൺ പ്രീത സതീഷ്, മറ്റ് പ്രമുഖവ്യക്തിത്വങ്ങളും പുതിയ ഭരണസമതിക്ക് ആശംസകൾ നേർന്നു. യോഗത്തിന് ജോ.സെക്രട്ടറി ശ്രീ ബിനുമോൻ എം കെ സ്വാഗതവും ജോ.ട്രഷറർ ശ്രീ മുരുകദാസ് നന്ദിയും പറഞ്ഞു.