സാരഥി കുവൈറ്റ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

0
27



സാരഥി കുവൈറ്റ് ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ജൂലൈ 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ 7 മണി വരെ നടത്തിയ ക്യാമ്പിൽ നൂറിൽപരം ദാതാക്കൾ രക്തദാനം നടത്തി.

കുവൈറ്റ് ബ്ലഡ് ബാങ്കിൽ നേരിടുന്ന രക്ത ദൗർലഭ്യം നേരിടുന്നതിനായി സെൻട്രൽ ബ്ലഡ് ബാങ്കിൻറെ പ്രത്യേക അഭ്യർത്ഥന പ്രകാരം സംഘടിപ്പിച്ച ക്യാമ്പിന് സാരഥി ഹസാവി സൗത്ത് യൂണിറ്റും സാരഥി സെൻട്രൽ ക്രൈസിസ് മാനേജ്മെൻറ് ടീമും നേതൃത്വം നൽകി.

രക്തദാന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം സാരഥി പ്രസിഡൻറ് ശ്രീ സജീവ് നാരായണൻ നിർവ്വഹിക്കുകയുണ്ടായി . സാരഥി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് സാരഥി ജനറൽസെക്രട്ടറി ശ്രീ ബിജു സി വി വിശദീകരിക്കുകയും, സാരഥി ട്രഷറർ ശ്രീ അനിത് കുമാർ,വൈസ് പ്രസിഡൻറ് ശ്രീ സതീഷ് പ്രഭാകരൻ വനിതാവേദി ചെയർപേഴ്സൺ ശ്രീമതി പ്രീത സതീഷ് രക്തദാനക്യാമ്പ് ജനറൽ കൺവീനർ ശ്രീ വിജേഷ് വേലായുധൻ എന്നിവർ ആശംസകൾ അറിയിച്ചു.

തദവസരത്തിൽ സാരഥി കുവൈറ്റ് ജൂലൈ 10 ന് സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരമായ നിറക്കൂട്ട്  2022 ൻറെ ഫ്ലയർ പ്രകാശനം സാരഥി പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ നിർവഹിച്ചു.

സാരഥി കുവൈറ്റിൻറെ ഹസ്സാവി സൗത്ത് യൂണിറ്റും, സാരഥി ക്രൈസിസ് മാനേജ്മെൻറ് കമ്മറ്റി എന്നിവർ സംയുക്തമായി നേതൃത്വം നൽകി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനറൽ കൺവീനർ വിജേഷ്,വിജയൻ, ശ്രീകാന്ത്,കൃപേഷ്,ഷാജി ശ്രീധരൻ,അഭിജിത്ത്, അഭിഷേക്, ഷിബു കെ പി,അരുൺ പ്രസാദ്, തേജസ് കൃഷ്ണ,മായ അനുമോൻ,അഞ്ചു രാജീവ്,അനില സുദിൻ, രഹന ഷഫർ,കവിത, റീന ബിജു, ബിന്ദു സജീവ്, സനൽകുമാർ,അജിത് ആനന്ദ്, മൃദുൽ എന്നിവർ കോർഡിനേറ്റ് ചെയ്തു.