പ്രവാസികളുടെ ഉന്നമനം മുൻനിർത്തി SCFE കുവൈറ്റിൽ പ്രവർത്തന വിജയം നേടുന്നു.

0
15
SCFE യുടെ കുവൈറ്റിലെ ആദ്യ ചുവടുവെപ്പായിരുന്ന  Lifeskill Development and Communicative English course ന്റെ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയാക്കി.  കോഴ്‌സിന്റെ സമാപനവും അടുത്ത ബാച്ചിന്റെ ആരംഭവും 2023 ഫെബ്രുവരി 3 നു Zodiac Residency Fahaheel-ൽ വെച്ച് വിദ്യാർത്ഥികൾ തന്നെ നേതൃത്വം കൊടുത്തു ആഘോഷപൂർവം നടത്തുകയുണ്ടായി.
കുവൈറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും സേവാദർശന്റെ മുൻ പ്രസിഡന്റുമായ ശ്രീ കൃഷ്ണകുമാർ പാലിയത്ത് മുഖ്യാതിഥിയായിരുന്നു.സാരഥി സെൻറർ ഫോർ എക്സലൻസ് (scfeacademy.com) നാട്ടിൽ 50ലക്ഷം രൂപയുടെ സ്കോളർഷിപ്പിന്  അർഹരായവർക്ക്‌ നൽകികൊണ്ട് ഉയർന്ന തസ്തികളിലേക്ക്  Placement ഉം നേടി കൊടുക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം കുവൈറ്റിലേക്കും വ്യാപിപ്പിച്ചു അതിലൂടെ വിദേശത്തും ഇന്ത്യയിലും വലിയ ജോലി സാധ്യതകൾ അവസരം ഒരുക്കാൻ സാധിക്കുന്നതിൽ അഭിനന്ദിച്ചു കൊണ്ട് സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ, അദ്ധ്യാപകരായ ഭവൻസ് സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ ആയ ശ്രീമതി ലളിത പ്രേം കുമാർ, ശ്രീ കിച്ചു പി അരവിന്ദ്, ശ്രീ കണ്ണൻ, ശ്രീ സുരേഷ് കെ, അഡ്വ. വിനോദ് കുമാർ, വൈസ് പ്രസിഡന്റ്‌ ശ്രീ സതീഷ് പ്രഭാകർ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി പ്രീത സതീഷ്, ട്രസ്റ്റ്‌ BOT അംഗങ്ങൾ,കോഴ്സ്  കോർഡിനേറ്ററും  വൈസ് ചെയർമാനും ആയ ശ്രീ വിനോദ് കുമാർ സി എസ് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.

SCFE യുടെ കുവൈറ്റിൽ ആരംഭിച്ചിട്ടുള്ള മറ്റ് രണ്ടുഓൺലൈൻ ട്രെയിനിങ്  കോഴ്സുകളാണ് Cybersecurity – Red Team Training, Basic Computer Course എന്നീവ.

ലോകം കൈക്കുള്ളിലും വിരൽ തുമ്പിലുമാക്കി വിരാജിക്കുന്ന ആധുനികലോകത്തിന് ഏറ്റവുമധികം തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന ഒരു തൊഴിൽ മേഖലയാണ് സൈബർ സെക്യൂരിറ്റി. scfeacademy.com secureseed കമ്പനിയുമായി ചേർന്ന് ആരംഭിച്ച സൈബർ സെക്യൂരിറ്റി- റെഡ് ടീം ട്രെയിനിംഗ് ആദ്യ ബാച്ച് നടന്നു വരുന്നു. രണ്ടാമത്തെ ബാച്ചിനായ അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന ഈ കോഴ്സ് IT മേഖലയിൽ താൽപ്പര്യം ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പഠിക്കാവുന്നതാണ് .

കാലത്തിനൊത്ത് ഉയരുവാനും സ്വന്തം ടീമിൽ മത്സരബുദ്ധിയോടെ മുന്നേറുവാനും പ്രാഥമിക കംപ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തത് ഒരു തടസ്സമാവാറുണ്ട്. ഇതിനൊരു പരിഹാരമായി scfeacademy.com രണ്ടു മാസം കൊണ്ട് പ്രാഥമിക കംപ്യൂട്ടർ പരിശീലനം  നേടാൻ  ഓൺലൈൻ ആയി ഫെബ്രുവരി 15ന് ആരംഭിക്കുന്ന പഠനക്ലാസ്സിൽ ചേരുവാൻ താല്പര്യം ഉള്ള ഏവർക്കും  ഇതിൽ പങ്കാളികളായി ഈ അവസരം പ്രയോജനപ്പെടുത്തണം എന്നും വൈസ് ചെയർമാൻ ശ്രീ വിനോദ്‌ ഈ അവസരത്തിൽ അറിയിക്കുകയുണ്ടായി.

തൊഴിൽ മേഘലകളിൽ മത്സര ബുദ്ധിയോടെ മുന്നേറുവാൻ വ്യക്തിഗത വളർച്ചക്ക് ഊന്നൽ നൽകണമെന്ന ആഹ്വാനത്തോടെ scfeacademy യുടെ പരിശീലന പരിപാടികൾ കുവൈറ്റ് പ്രവാസികൾക്ക് ഗുണകരമാകട്ടെയെന്നു  SCFE ഡയറക്ടർ കേണൽ എസ് വിജയൻ, SCFE ചെയർമാൻ ADV. അരവിന്ദാക്ഷൻ എന്നിവർ ആശംസിച്ചു.