സാരഥി കുവൈറ്റ്   “നിറക്കൂട്ട് 2021”  ചിത്രരചന & പെയിന്റിങ് മത്സരം സംഘടിപ്പിച്ചു.

0
29
അംഗങ്ങളുടേയും കുട്ടികളുടെയും ചിത്രകലാവാസനകളെ പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി  സാരഥി  സെൻട്രൽ കമ്മറ്റിയും സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റും സംയുക്തമായി  സംഘടിപ്പിച്ച മത്സരത്തിൽ  കളർ പെയിന്റിംഗ്, പെൻസിൽ ഡ്രായിങ്ങ് എന്നീ മത്സര ഇനങ്ങളാണ്  ഉൾപ്പെടുത്തിയിരുന്നത്. സാരഥി കുവൈറ്റിന്റെ 14 പ്രാദേശിക സമിതികളിൽനിന്നുമുള്ള അംഗങ്ങളും, കുട്ടികളും കുവൈറ്റിൽ നിന്നും, നാട്ടിൽ നിന്നുമായി മത്സരത്തിൽ പങ്കെടുത്തു.    കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൂർണമായും  ഓൺലൈൻ ആയി സംഘടിപ്പിച്ച നിറക്കൂട്ട് മത്സരത്തിൽ പ്രായപരിധി കണക്കാക്കിയുള്ള  അഞ്ച്  വിഭാഗങ്ങളിൽ നിന്നുമായി 250മത്സരാർത്ഥികൾ പങ്കെടുത്തു..
 ദൈവദശകാലപനത്തോടെ തുടങ്ങിയ നിറക്കൂട്ട് 2021 ൽ  എട്ട്  വിഭാഗങ്ങളിലെ മത്സരങ്ങൾ  സാരഥിയുടെ വിവിധ നേതാക്കൾ ഒരേ സമയം നിർവ്വഹിച്ചു. പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ,  ജനറൽ സെക്രട്ടറി ശ്രീ.ബിജു.സി.വി. ട്രഷറർ ശ്രീ. രജീഷ് മുല്ലക്കൽ, ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ്.കെ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ്,രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത്, അഡ്വൈസറി അംഗങ്ങളായ ശ്രീ.സുരേഷ്.കെ.പി, ശ്രീ.സി.എസ് ബാബു എന്നിവർ യഥാക്രമം ഉദ്‌ഘാടനംനിർവ്വഹിച്ചു.  ജനറൽ കൺവീനർ ശ്രീമതി.ജിനി ജയൻ സ്വാഗതം ആശംസിച്ചു.
 വൈസ്.പ്രസിഡന്റ് ശ്രീ.ജയകുമാർ എൻ.എസ്, യൂണിറ്റ് കൺവീനർ ശ്രീ.സനൽ കുമാർ, വനിതാവേദി കൺവീനർ ശ്രീമതി.റീനബിജൂ, സെക്രട്ടറി.രതീഷ്, ട്രഷറർ ശ്രീ.രാജേഷ്, ജുവാന രാജേഷ്,മുബീന സിജു,ഹിദാ സുഹാസ്, രാജേഷ് കുമാർ, മണികണ്ഠൻ,   സിബി, അജി കുട്ടപ്പൻ, ദീപു, സജു.സി.വി, വിജയൻ, അശ്വിൻ,ദിനു കമൽ, കണ്ണൻ, മണികണ്ഠൻ   എന്നിവർ  മത്സരങ്ങളെ ഏകോപിപ്പിച്ചു.