കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംഘടിപ്പിക്കുന്ന സർഗോത്സവ് 2025 ജനുവരി 31 വെള്ളിയാഴ്ച കാലത്ത് 8 മണി മുതൽ മസ്ജിദുൽ കബീറിൽ നടക്കും. വിവിധ മദ്രസ്സകളിൽ നിന്നായി നൂറിൽ പരം കുരുന്നുകൾ മത്സരത്തിൽ മാറ്റുരക്കും. ബാങ്ക് വിളി, ദിക്ർ മെമ്മോറിസേഷൻ, ഹിഫ്ള്, മെമ്മറി ടെസ്റ്റ്, പോസ്റ്റർ മേക്കിംഗ്, ക്വിസ്സ്, തജ് വീദ്, മലയാളം റീഡിംഗ്, പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, പ്രബന്ധ രചന, ഫോട്ടോഗ്രാഫി, ഡിക്ടേഷൻ, ഗാനം (മലയാളം, ഇംഗ്ലീഷ്, അറബി), പ്രസംഗം (മലയാളം, ഇംഗ്ലീഷ്, അറബി), സ്റ്റോറി ടെല്ലിംഗ്, ആക്ഷൻ സോഗ് തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് നടക്കുക. മസ്ജിദുൽ കബീറിലെ നാല് വേദികളിലായിട്ടാണ് മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്. മത്സരങ്ങളുടെ ഒരുക്കും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. യോഗത്തിൽ ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു
Home Kuwait Informations സർഗോത്സവ് വെള്ളിയാഴ്ച മസ്ജിദുൽ കബീറിൽ; മത്സരത്തിൽ നൂറിൽ പരം കുരുന്നുകൾ മാറ്റുരക്കും