സോളാർ തട്ടിപ്പുകേസിൽ സരിത കുറ്റക്കാരി; ശിക്ഷാവിധി ഉച്ചയ്ക്കുശേഷം

0
12

കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ കുറ്റക്കാരിയെന്ന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി. ശിക്ഷാവിധി ഉച്ചക്ക് ശേഷം പ്രസ്താവിക്കും. കോഴിക്കോട് സ്വദേശി അബ്ദുൾ മജീദ് നൽകിയ കേസിലാണ് സരിത എസ് നായർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. ഇവർക്കെതിരെ ചതി, വഞ്ചന, ആൾമാറാട്ടം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ സംശയം അന്യേ തെളിഞ്ഞതായി കോടതി പറഞ്ഞു.

സോളാർ പാനലുകൾ സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് 42 .70  ലക്ഷം രൂപ കോഴിക്കോട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തു എന്നായിരുന്നു കേസ്. കസബ പോലീസ് അന്വേഷിച്ച കേസിൽ സരിത എസ് നായർ , ബിജു രാധാകൃഷ്ണൻ, മണി മോൻ എന്നിവർ ആയിരുന്നു ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ. ബിജു രാധാകൃഷ്ണൻ ഇന്ന് കോടതിയിൽ ഹാജരായില്ല മൂന്നാംപ്രതി മണി മോനെ കോടതി വെറുതെ വിട്ടു.