ഡൽഹി: വിവാദ കാർഷിക നിയമഭേദഗതി പഠിക്കുന്നതിനായി സുപ്രീം കോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിക്കെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്. കാർഷിക ബില്ലിനെ അനുകൂലിക്കുന്നവരെ സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ എതിരെ ഇന്നല തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ശശിതരൂരും പ്രതികരണവുമായി രംഗത്തെത്തിയത്
“കാര്‍ഷിക ബില്ലുകള്‍ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന് നാല് പേരെ എങ്ങനെ കണ്ടെത്താം..? അത് അവര്‍ കൈകാര്യം ചെയ്തു’ പരിഹാസരൂപേണ തരൂർ ചോദിച്ചു. പുതിയ കാർഷിക നയങ്ങളെ അനുകൂലിക്കുന്നവരിൽ നിന്ന് എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുകയെന്നും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി