ഞാന്‍ ലീഡറല്ല; ഒരേ ഒരു ലീഡര്‍, അത് കരുണാകരന്‍ മാത്രമെന്ന് വി.ഡി സതീശൻ

0
21

ലീഡർ എന്ന പേടി നോടുള്ള പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. താന്‍ കോണ്‍ഗ്രസിന്റെ ലീഡറും ക്യാപ്റ്റനുമല്ലെന്ന്  സതീശന്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു ലീഡറേയുള്ളു, അത് കെ കരുണാകരനാണ്. അദ്ദേഹത്തിന് പകരം വെക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലെന്നും സതീശന്‍ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു.

എവിടെയെങ്കിലും ലീഡര്‍ എന്ന പേരില്‍ തന്റെ ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കില്‍ അത് പ്രവര്‍ത്തകര്‍ നീക്കണം. ബോര്‍ഡുവെക്കുകയാണെങ്കില്‍ കേരളത്തിലെ എല്ലാ പ്രമുഖ നേതാക്കളുടോയും ബോര്‍ഡുകള്‍ വെക്കണം. എന്റെ ജില്ലയില്‍ ഒരു തിരഞ്ഞെടുപ്പുണ്ടായപ്പോള്‍ എല്ലാവരേയും ഏകോപിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. വിജയത്തിന് കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കള്‍ക്കെല്ലാം പങ്കുണ്ട്. പാര്‍ട്ടിയില്‍ കരുത്തുറ്റ ഒരു രണ്ടാംനിര വരുന്നുണ്ട്. ഞാന്‍ അവരെ പ്രോത്സാഹിപ്പിക്കും. അത് ഗ്രൂപ്പുകള്‍ക്കതീതമായിരിക്കുമെന്നും സതീശന്‍ പറഞ്ഞു.