വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

0
20

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. സംഘടന ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സതീശനെ പിന്തുണയ്‌ക്കുകയായിരുന്നു.

ഹൈക്കമാന്‍ഡ് നിരീക്ഷകരായി എത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയുടേയും വൈദ്യലിംഗത്തിന്റേയും റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് സതീശന് വഴിതുറന്നത്. ഒരാളൊഴികെ കെ ഭൂരിഭാഗം എംപിമാരും നേതൃസ്ഥാനത്ത് മാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ 21 എംഎല്‍എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് നിരീക്ഷകര്‍ കണ്ട് അഭിപ്രായം ചോദിച്ചിരുന്നു. എ,ഐ ഗ്രൂപ്പുകളിൽ ചിലർ ചെന്നിത്തല തുടരട്ടെ എന്ന നിലപാടിലായിരുന്നു. എന്നാല്‍ യുവ എംഎല്‍എമാരും കെ സുധാകരനെ പിന്തുണക്കുന്നവരും പ്രതിപക്ഷ നേതാവ് മാറണം എന്ന അഭിപ്രായം ശക്തമായി ഉന്നയിച്ചു.

തുടർച്ചായി അഞ്ചാം തവണ പറവൂരിൽനിന്ന് എംഎൽഎ ആയി ജയിച്ചു വരുന്ന സതീശൻ  എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് . നിയമസഭാ പിഎസി, എസ്റ്റ്മേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.