അർജന്റീനയ്ക്കെതിരായ ചരിത്ര ജയം ആഘോഷിച്ച് സൗദി കിരീടാവകാശിയും സഹോദരന്മാരും

0
27

ഒന്നിനെതിരെ 2 ഗോളുകൾക്ക് ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജൻറീനയെ തളച്ച സൗദി ടീമിന്റെ ചരിത്ര ജയം ആഘോഷിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സഹോദരങ്ങളും. ഇവരുടെ ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. റിയാദിലെ കൊട്ടാരത്തിൽ വച്ച് മത്സരം കാണുന്നതിന്റെയും തുടർന്ന് വിജയത്തിന് ശേഷം നടന്ന ആഹ്ലാദ പ്രകടനങ്ങളുടെയും ചിത്രങ്ങളാണിത്.

സൗദിയുടേത് അർഹിച്ച ജയം ആണെന്ന് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്ത് റാഷിദ് അൽ മക്തൂം പ്രതികരിച്ചു. ‘അർഹിക്കുന്ന വിജയമാണ് നേടിയത്. മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അറബ് സന്തോഷമാണത്. ഞങ്ങളെ സന്തോഷിപ്പിച്ച സൗദി ദേശീയ ടീമിന് അഭിനന്ദനങ്ങൾ’– ഷെയ്ഖ് മുഹമ്മദ് കുറിച്ചു.