മലപ്പുറം സ്വദേശി സൗദിയിൽ കുത്തേറ്റ് മരിച്ചു; തമിഴ്നാട് സ്വദേശിയായ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പ്രവാസി മലയാളി സൗദിയിൽ കുത്തേറ്റ് മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് മരിച്ചത്. പിന്നാലെ മുഹമ്മദലിയെ ആക്രമിച്ച തമിഴ്നാട് സ്വദേശി മഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഇവരുടെ താമസസ്ഥലത്തായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ മഹേഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ മുഹമ്മദലി രക്തം വാർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പിന്നാലെ, മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.