ജിദ്ദയ്ക്കും മക്കയ്ക്കും ഇടയിൽ തീർഥാടകരെ എത്തിക്കുന്നതിനുള്ള സൗജന്യബസ് സർവീസിന്റെ ട്രയൽ ഓട്ടം ആരംഭിച്ചതായി പിൽഗ്രിംസ് എക്‌സ്പീരിയൻസ് പ്രോഗ്രാം അധികൃതർ അറിയിച്ചു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ ഒന്നു മുതൽ മക്കയിലെ ഗ്രാൻഡ് മസ്ജിദിന് സമീപമുള്ള കിങ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് വരെ ബസ് സർവീസ്
.രാവിലെ 10 മുതൽ രാത്രി 10 വരെ ഓരോ രണ്ടു മണിക്കൂറിലും ഈ ബസ് സർവീസ് സേവനം ലഭ്യമാണ്. ജിദ്ദ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുമായി പോകുന്ന ബസുകൾ കുദായ് സ്റ്റേഷൻ വഴിയാണ് മക്കയിലെ കിങ് അബ്ദുൽ അസീസ് എൻഡോവ്മെന്റിന്റെ പാർക്കിങ് ഏരിയയിലേക്ക് എത്തുക.
ഗ്രാൻഡ് മോസ്‌കിൽ നിന്നുള്ള ബസ് സർവീസ് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 മണി വരെ തുടരും. കിങ് അബ്ദുൽ അസീസ് എൻഡോവ്മെന്റിന്റെ പാർക്കിങ് ഏരിയയിൽനിന്ന് ആരംഭിക്കുന്ന യാത്ര കുദായ് സ്റ്റേഷൻ വഴി ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് ഡിപ്പാർച്ചർ ഹാൾ വരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.നുസുക്ക് ആപ്പിൽ നിന്നോ തവക്കൽനയിൽ നിന്നോ ഉംറ റിസർവേഷൻ നേടിയ സൗദി അറേബ്യയിലോ വിദേശത്തോ ഉള്ള തീർഥാടകർക്ക് സൗജന്യമായി ഈ സേവനം ഉപയോഗപ്പെടുത്താമെന്നും അധികൃതർ വ്യക്തമാക്കി