ജിസിസിയിലെ താമസക്കാരായ എല്ലാവർക്കും സൗദി ടൂറിസ്റ്റ് വിസ ലഭിക്കും

0
8

റിയാദ്: എല്ലാ ജിസിസി രാജ്യങ്ങളിലെ  പ്രവാസികൾക്കും അവരുടെ തൊഴിൽ പരിഗണിക്കാതെ ടൂറിസ്റ്റ് വിസ നൽകുമെന്ന് സൗദി  ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു . “ജിസിസി രാജ്യങ്ങളിലെ പ്രവാസി താമസക്കാർക്ക് വിസിറ്റ് സൗദി പ്ലാറ്റ്‌ഫോം വഴി അപേക്ഷിച്ചു ഒരു ഇലക്ട്രോണിക് ടൂറിസം വിസ നേടാം . റസിഡൻസ് പെർമിറ്റിന് മൂന്ന് മാസത്തിൽ കുറയാത്ത സാധുതയുണ്ടായിരിക്കണം.

റസിഡൻസ് വിസ ഹോൾഡർമാരുടെ എല്ലാ ഫസ്റ്റ്-ഡിഗ്രി ബന്ധുക്കൾക്കും,  സ്പോൺസർമാരോടൊപ്പം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വീട്ടുജോലിക്കാർക്കും  ടൂറിസ്റ്റ് വിസ ലഭിക്കും.

രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.visitsaudi.com- എന്ന വെബ് സൈറ്റിലോ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.mofa.gov.sa-ലോ ലഭിക്കും.