സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച‌ മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു

0
33

കഴിഞ്ഞ മസം സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട്‌ മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു. കൊല്ലം ആയൂര്‍ സ്വദേശിനി സുബി വര്‍ഗീസ്‌ (33 )കോട്ടയം വെച്ചൂര്‍ സ്വദേശിനി അഖില മുരളി (29) എന്നിവരുടെ മൃതദേഹങ്ങള്‍ ആണ്‌ പുലര്‍ച്ചെ 1.40ന്‌ ജിദ്ദയില്‍ നിന്നും എത്തിഹാദ്‌ എയര്‍ലൈന്‍സില്‍ അബൂദാബി വഴി കൊച്ചിയിലേക്ക്‌ കൊണ്ടുപോയത്‌.

രണ്ട്‌ മലയാളികള്‍ ഉള്‍പ്പടെ മൂന്ന്‌ ഇന്ത്യന്‍ വംശജരായിരുന്ന‌ു കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍മോയ്‌ിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്‌. അപകടത്തില്‍ മരിച്ച ബസ്‌ ഡ്രൈവറും ബീഹാര്‍ സ്വദേശിയുമായ മുഹമ്മദ്‌ ഖാദര്‍ അഖീലിന്റെ മൃതദേഹം നേരത്തെ അല്‍മോയില്‍ തന്നെ ഖബറടക്കിയിരുന്നു.