റമദാനിൽ പള്ളികളിൽ നിന്ന് പ്രാർത്ഥനകൾ ലൈവ് സ്ട്രീം ചെയ്യുന്നത് സൗദി നിരോധിച്ചു

0
24

റിയാദ്: റമദാനിൽ പള്ളികളിൽനിന്നും പ്രാർത്ഥനയും പ്രഭാഷണങ്ങളും തത്സമയ  സംപ്രേക്ഷണം ചെയ്യുന്നതിന്  സൗദി  ഇസ്ലാമിക കാര്യ മന്ത്രാലയം വിലക്കേർപ്പെടുത്തി. സർക്കാർ വാർത്താ ഏജൻസി SPA ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മസ്ജിദുകളിൽ പ്രാർത്ഥനയ്ക്കിടെ ഇമാമുമാർക്കും വിശ്വാസികള വീഡിയോ ചിത്രീകരിക്കാൻ പാടില്ല.

അതോടൊപ്പം റമദാൻ മാസത്തിൽ, ഇഫ്താർ പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്ന സംഘടനകൾ മന്ത്രാലയത്തിൽ അപേക്ഷകൾ സമർപ്പിച്ച് അനുമതി വാങ്ങണം. റമദാനിൽ വിശ്വാസികൾക്ക് പള്ളിയിൽ  ഇഫ്താർ ഭക്ഷണം നൽകുന്ന സന്നദ്ധ സംഘടനകൾ പള്ളി ഇമാമുമാരുമായി ഏകോപിപ്പിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുണ്ട് .