ഇസ്ലാമാബാദ്: പാകിസ്ഥാന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനുമായ റിയാദില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് 300 കോടി ഡോളര്‍ പാകിസ്ഥാന് സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്നും 120 കോടി ഡോളറിന്റെ എണ്ണ ഉല്‍പ്പന്നങ്ങളും നല്‍കുമെന്ന് സൗദി അറിയിച്ചത്.
പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യവെയ്ക്കുന്നത്. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് സൗദി സാമ്പത്തിക സഹായം അനുവദിച്ചതായി അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് ചെയ്തത്.
പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനോട് നന്ദി അറിയിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ട്വീറ്റ് ചെയ്തു.