മെയ് 20 മുതൽ വിദേശികൾക്ക് സൗദിയിലേക്ക് പ്രവേശനം; ഒരാഴ്ചത്തെ  ക്വാറൻ്റൈൻ അനുഷ്ഠിക്കണം

0
26

കുവൈത്ത് സിറ്റി: സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ ഉത്തരവനുസരിച്ച് മെയ് 20 മുതൽ  വിദേശ പൗരന്മാരെ സൗദിയിലേക്ക് പ്രവേശിപ്പിക്കും.   സർക്കാർ അംഗീകരിച്ചിട്ടുള്ള താമസസ്ഥലത്ത് പ്രവാസികൾ ഒരാഴ്ചത്തെ ക്വാറൻ്റൈൻ അനുഷ്ഠിക്കണം എന്നുംംം ഉത്തരവിൽ പറയുന്നു. പൂർണ്ണമായി വാക്സിനേഷൻ ലഭിച്ച ആളുകൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ക്വാറൻ്റൈനിൽ ഇളവ് ലഭിക്കും.

സൗദി പൗരന്മാർ, ഫ്ലൈറ്റ് ക്രൂകൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ വിഭാഗങ്ങളിൽപ്പെടുന്ന യാത്രക്കാർ പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചില്ലെങ്കിൽ അവർക്ക് സ്വന്തം വീടുകളിൽ ഒരാഴ്ച ക്വാറൻ്റൈനിൽ കഴിയാമെന്നും, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യത്തെ വാർത്താ ഏജൻസിയായ എസ്പിഎ റിപ്പോർട്ട് ചെയ്തു.

രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്കായി വിനോദസഞ്ചാര മന്ത്രാലയം അംഗീകരിച്ച താമസ സൗകര്യങ്ങൾ വിമാനക്കമ്പനികൾ കരാർ ചെയ്യേണ്ടതുണ്ട്. ഇതിൻ്റെ ചെലവ് വിമാന നിരക്കിൽ ചേർക്കും.

8 വയസ്സിനു മുകളിലുള്ള സൗദി ഇതര യാത്രക്കാർ 72 മണിക്കൂറിൽ താഴെയുള്ള നെഗറ്റീവ് പിസിആർ കോവിഡ് -19 പരിശോധനാ ഫലം കാണിക്കണം,