സൽമാൻ രാജകുമാരന്  അപ്പെൻഡിസൈറ്റിസിന് ശസ്ത്രക്രിയ .

0
24

റിയാദ്: സൗദി കിരീടാവകാശി  മുഹമ്മദ് ബിൻ സൽമാന്  അപ്പെൻഡിസൈറ്റിസിന് ശസ്ത്രക്രിയ .35 കാരനായ രാജകുമാരന് റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലാണ് അപ്പെൻഡിസൈറ്റിസ് ശത്രക്രിയ നടത്തിയത് . ബുധനാഴ്ച രാവിലെ നടത്തിയ  ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. രാജകുമാരൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടന്ന് കാറിന്റെ മുൻ പാസഞ്ചർ സീറ്റിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങൾ എസ്പിഎ ട്വീറ്റ് ചെയ്തു.

ആധുനിക ചരിത്രത്തിൽ സൗദി അറേബ്യയുടെ ഏറ്റവും അടിസ്ഥാനപരമായ പരിവർത്തനത്തിന്  മേൽനോട്ടം വഹിച്ചത്  സൽമാൻ രാജകുമാരനാണ് .