സൗദിയില്‍ കോവിഡ് മരണം ഉയരുന്നു; ആകെ മരണസംഖ്യ 29 ആയി

0
24

റിയാദ്: സൗദിയിൽ കോവിഡ് 19 ബാധിച്ച് 4 പേർ കൂടി മരിച്ചു. മൂന്ന് വിദേശികളും ഒരു സ്വദേശിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. 140 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 2179 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 420 പേരാണ് രോഗമുക്തരായതെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.