റിയാദ്: മൂന്നുവർഷമായി സൗദി അറേബ്യയിൽ തടവിൽ കഴിഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്‌ലൂല്‍ ജയിൽ മോചിതയായി .ലൗജെയിന്റെ സഹോദരി ലിനയാണ് വാര്‍ത്ത പുറത്തുവിട്ടത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ലൗജെയിനെ വിട്ടയച്ചിരിക്കുന്നതെന്നും അവർ ഇപ്പോഴും സ്വതന്ത്രയല്ലെന്നും ലിന പറഞ്ഞു.മാറ്റത്തിന് വേണ്ടി പ്രക്ഷോഭം നടത്തി, വിദേശ അജണ്ടകള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചു, ഇന്റര്‍നെറ്റ് ഉപയോഗിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സൗദി തീവ്രവാദ കോടതി ലൗജെയിനിന് അഞ്ചു വര്‍ഷവും എട്ട് മാസവും തടവുശിക്ഷ വിധിച്ചത്. വിധി വന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ലൗജെയിനെ വിട്ടയക്കാന്‍ തീരുമാനമുണ്ടാകുന്നത്.
അമേരിക്കയിൽ ബൈഡന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അന്തരാഷ്ട്ര തലത്തില്‍ വന്ന മാറ്റങ്ങളും , റിയാദുമായുള്ള ബന്ധം വീണ്ടും വിലയിരുത്തുമെന്നും രാജ്യവുമായുള്ള ഇടപാടുകളില്‍ മനുഷ്യാവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ബൈഡന്‍ വെളിപ്പെടുത്തിയതും ആണ്
ലൗജെയിനിനെ പെട്ടെന്ന് വിട്ടയക്കാന്‍ സൗദി തീരുമാനിച്ചതിന് പിന്നിലെ കാരണമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു