സൗദി അറേബ്യയിലെ തെരുവിലിറങ്ങിയ സിംഹത്തെ പിടികൂടി

0
28

റിയാദ്: സൗദി അറേബ്യയിലെ അൽഖോബാറിൽ രണ്ട് ദിവസമായി തെരുവ് ഭരിച്ച സിംഹത്തെ പിടികൂടി. ദേശീയ വൈൽഡ് ലൈഫ് ഡവലപ്മെൻറ് കേന്ദ്രത്തിലെ ജീവനക്കാര്‍ എത്തിയാണ് സിംഹത്തെ പിടിക്കൂടിയത്. തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സിംഹത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിങ്കത്തെ പേടിച്ച് ജനങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു
പെൺസിംഹം ആണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ശേഷം വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുകയും, മൃഗഡോക്ടർ ഉൾപ്പെടെയുള്ള ഉള്ള വൈൽഡ്‌ലൈഫ് ഡെവലപ്മെൻറ് കേന്ദ്രത്തിലെ ജീവനക്കാർ എത്തി പെൺ സിംഹത്തെ പിടികൂടുകയുമായിരുന്നു.