സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ നീട്ടും

0
24

സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി സന്ദർശന വിസ എന്നിവയുടെ കാലാവധി നവംബർ 30 വരെ നീട്ടി. . സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ഇഖാമയും റീഎന്‍ട്രിയും നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. സൗദി അറേബ്യയിലേക്ക് ഇപ്പോള്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കായാണ് ഇത്തരത്തിലൊരു ഇളവ് അനുവദിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം കൂടുതലായ പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോഴും സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല. ഇപ്പോള്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഇഖാമയും റീഎന്‍ട്രിയും സൗജന്യമായി നീട്ടിയിരിക്കുന്നത്. രേഖകളുടെ കാലാവധി സ്വമേധയാ നീട്ടി നല്‍കും ഇതിനായി പ്രത്യേക അപേക്ഷകളൊന്നും നല്‍കേണ്ടതില്ലെന്ന് സൗദി അധികൃതര്‍ അറിയിച്ചു. മുമ്പ് പല തവണ ഇഖാമയും റീ-എൻട്രിയും സൗദി പുതുക്കി നല്‍കിയിരുന്നു. സെപ്റ്റംബർ 30 വരെയായിരുന്നു ഇവയുടെ കാലാവധി ഇതാണ് ഇപ്പോള്‍ വീണ്ടും സൗദി നീട്ടിയിരിക്കുന്നത്.

രണ്ട് മാസം കൂടി ഇഖാമയും റീ-എൻട്രിയും സൗദി പുതുക്കി നല്‍കിയത് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. സെപ്റ്റംബർ 30ന് അവസാനിക്കേണ്ട കാലാവധിയാണ് ഇപ്പോള്‍ രണ്ട് മാസം കൂടി സൗദി അധികൃതര്‍ നീട്ടി നല്‍കിയിരിക്കുന്നത്. യാത്രാവിലക്ക് കാരണം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് വലിയ ആശ്വാസം നല്‍ക്കുന്ന തീരുമാനം ആണ് സൗദി സ്വീകരിച്ചിരിക്കുന്നത്. ഒരുപാട് രാജ്യങ്ങളെ സൗദി റെ‍ഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്.