റിയാദ്: തുറസ്സായ സ്ഥലങ്ങളിലും പൊതുപരിപാടികള്‍ നടക്കുന്ന ഇടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു.ഒമിക്രോണ്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍.
രാജ്യത്ത് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.തവക്കല്‍നാ ആപ്പ് വഴി ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ക്രമീകരണങ്ങളില്ലാത്ത പള്ളികള്‍ പോലുള്ള ഇന്‍ഡോര്‍ ഏരിയകളില്‍ ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം.പള്ളികളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതില്‍ വീഴ്ചയുണ്ടാകുന്ന ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററിലേക്ക് 1933 എന്ന നമ്പറില്‍ വിവരം വിശ്വാസികള്‍ റിപ്പോര്‍ട്ട് ചെയ്യണം. രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തു എന്നത് മാസ്‌ക് ധരിക്കാതിരിക്കാനുള്ള ന്യായീകരണമലെന്നും മന്ത്രാലയം വക്താവ് വ്യക്തമാക്കി.