റീഎന്‍ട്രി വിസയില്‍ സൗദിയില്‍ നിന്ന്  നാട്ടിലേക്ക് പോയ പ്രവാസികള്‍ വിസ കാലാവധി കഴിയുന്നതിന് തിരിച്ചെത്തണം

0
117

റിയാദ്: റീഎന്‍ട്രി വിസയില്‍ സൗദിയില്‍ നിന്ന്  നാട്ടിലേക്ക് പോയ പ്രവാസികള്‍ വിസ കാലാവധി കഴിയുന്നതിന് മുമ്പ് തിരിച്ചെത്തണം. അല്ലാത്തപക്ഷം മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. പുതിയ വിസയില്‍ രാജ്യത്തേക്ക് വരുന്നതിനായിരിക്കും വിലക്ക് ഏർപ്പെടുത്തുക. റീ-എന്‍ട്രി വിസ എക്‌സിറ്റ് വിസയാക്കി മാറ്റാന്‍ സാധിക്കില്ലെന്നാണ് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്. എന്നാല്‍ പഴയ സ്‌പോണ്‍സറുടെ അടുത്തേക്ക് തന്നെ പുതിയ വിസയില്‍ വീണ്ടും വരുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക് ബാധകമല്ല. ആശ്രിത വിസയില്‍ ഉള്ളവര്‍ക്കും ഇത് ബാധകമല്ല. അവര്‍ക്ക് ഏത് സമയവും പുതിയ വിസയില്‍ സൗദിയിലേക്ക് മടങ്ങാവുന്നതാണ്.സൗദിയില്‍ നിന്നു ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് തിരികെ മറ്റൊരു വിസയില്‍ അതേ സ്‌പോണ്‍സുറുടെ അടുക്കലേക്കോ മറ്റൊരു പുതിയ സ്‌പോണ്‍സറുടെ അടുത്തേക്കോ വരാന്‍ സാധിക്കുന്നതാണ്.