തടവുകാരുടെ വിചാരണാ നടപടികൾ വേ​ഗത്തിലാക്കാൻ സൗദിയിൽ നയരേഖ

0
27

തടവുകാരുടെ വിചാരണാ നടപടികൾ വേ​ഗത്തിലാക്കണമെന്നത് അടക്കമുള്ള നിർദേശൾ ഉൾപ്പടുന്ന നയരേഖ സൗദി അറേബ്യയിലെ അറ്റോണി ജനറൽ ശൈഖ് സഊദ് അൽ മുഅജബ് പുറത്തിറക്കി. തടവുകാർക്ക് മാനുഷിക പരിഗണന നൽകണമെന്നും നയരേഖയിലുണ്ട്. ഇനിമുതൽ ശിക്ഷ നടപ്പാക്കുന്ന കാര്യത്തിലും തടങ്കൽ കേന്ദ്രങ്ങളുടെയും ജയിലുകളുടെയും പരിശോധന, നിരീക്ഷണം എന്നിവയിൽ ജുഡിഷ്യൽ മേൽനോട്ടമുണ്ടാകുമെന്നും നയരേഖ വ്യക്തമാക്കുന്നു

പ്രോസിക്യൂഷൻ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും തടവുകാരുടെ വിചാരണാ നടപടികൾ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അറ്റോണി ജനറൽ എടുത്തുപറഞ്ഞു.
അന്താരാഷ്ട്ര ചട്ടങ്ങളും സൗദി പബ്ലിക് പ്രോസിക്യൂഷൻ നിയമങ്ങളും പരി​ഗണിച്ചാണ് മാർഗരേഖ തയ്യാറാക്കുന്നത്.