സൗദി: സൗദി അറേബ്യയില്‍ മദ്യത്തിനുള്ള നിരോധനം പിൻവലിച്ചെന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് സൗദി അധികൃതർ. രാജ്യത്ത് മദ്യം നിര്‍മ്മിക്കാനും വില്‍ക്കാനും അനുവദിക്കില്ല എന്ന് അധികൃതർ വ്യക്തമാക്കി. സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യത്തിന് അനുമതി നല്‍ക്കിയിട്ടുണ്ടെന്നായിരുന്നു സോഷ്യൽ മീഡിയയില്‍ പ്രചാരണം നടന്നത്. പ്രചരണം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്. സൗദി ടൂറിസം മന്ത്രാലയം ആണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്