സൗദിയുടെ മഴയ്ക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ സൽമാൻ രാജാവിന്റെ ആഹ്വാനം. വ്യാഴാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴക്ക് വേണ്ടിയുള്ള പ്രാർഥന നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.
വിശ്വാസികൾ പശ്ചാത്താപത്തിലൂടെ പാപമോചനം തേടാനും സർവ്വശക്തനായ ദൈവത്തിലേക്ക് മടങ്ങാനും നന്മ ചെയ്യാനും ദാനധർമ്മങ്ങൾ പ്രാർത്ഥനകൾ തുടങ്ങിയ അതിശ്രേഷ്ഠമായ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും പ്രസ്താവനയിൽ ആഹ്വാനം ചെയ്യുന്നു. സൗദി റോയൽ കോർട്ടാണ് രാജാവിന്റെ ആഹ്വാനം പുറത്ത് വിട്ടത്.