റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായ അഞ്ച് പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52 ആയി. കഴിഞ്ഞ ദിവസം മരിച്ചവരിൽ മൂന്ന് പേർ വിദേശികളാണ്.
അതേസമയം തന്നെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണവും ഉയരുകയാണ്. 24 മണിക്കൂറിനിടെ 384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതര്‍ 4033 ആയി ഉയർന്നു.ഇതിൽ 720 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിലുള്ളവരില്‍ 67 പേരുടെ നില ഗുരുതരമാണ്.