കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് വിതരണം സൗദി പുനരാരംഭിച്ചു

0
28

ജിദ്ദ: കൊവിഡ് വാക്‌സിൻ്റെ  രണ്ടാം ഡോസ്  വിതരണം സൗദി പുനരാരംഭിച്ചു. വാക്സിൻ ലഭ്യത കുറവ് മൂലമാണ് ഇത് നീണ്ടു പോയത് എന്ന് അധികൃതർ വ്യക്തമാക്കി.  60ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവിൽ രണ്ടാം ഡോസ് വിതരണം ചെയ്യുന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ 10 മുതൽ മുതൽ സൗദിയിൽ ഇതിൽ രണ്ടാം ദിവസ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തി വച്ചിരുന്നു. വാക്‌സിന് നിര്‍മാണ കമ്പനികളില്‍ നിന്ന് ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ആയിരുന്നു ഇതെന്നാണ് ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കുന്നത് .

വാക്‌സിന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഡോസിനായി മാറ്റിവച്ച വാക്‌സിന്‍ ആദ്യ ഡോസ് എടുക്കുന്നവർക്ക് നൽകി. സമൂഹത്തിലെ കൂടുതല്‍ പേര്‍ക്ക് ഒന്നാം ഡോസ് ലഭിക്കുന്നതിലൂടെ സാമൂഹിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു തീരുമാനം.

രണ്ടുദിവസം വരുന്നതുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം നിറഞ്ഞു. പല ലോക രാജ്യങ്ങളിലും വാക്‌സിന് എടുത്തവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോർട്ട് ചെയ്തതിൻറെ അടിസ്ഥാനത്തിൽ രണ്ടാം ഡോസ് വിതരണം സൗദി അധികൃതര്‍ വേണ്ടെന്ന് വച്ചതായി വരെ പ്രചാരണമുണ്ടായിരുന്നു.