കോവിഡ് വ്യാപനം, സൗദി അറേബ്യ വീണ്ടും കര-നാവിക-വ്യോമ അതിര്‍ത്തികള്‍ അടച്ചു

റിയാദ് : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മുൻകരുതലിൻ്റെ ഭാഗമായി സൗദി അറേബ്യ വീണ്ടും കര-നാവിക-വ്യോമ അതിര്‍ത്തികള്‍ അടച്ചു. യുറോപ്പ് അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ചത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. തുടര്‍ന്ന്‍ ആരോഗ്യ മന്ത്രാലയം സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ വിലക്ക് ദീര്‍ഘിപ്പിക്കുമെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒരാഴ്ചത്തേക്ക് ആണ് നിലവില്‍ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും കര,നാവിക അതിർത്തികളിലൂടെയുള്ള പേക്കു പരവും ഉൾപ്പടെ എല്ലാ സര്‍വീസുകളും റദ്ദാക്കിയത്. എന്നാൽ അത്യാവശ്യഘട്ടങ്ങളിലുള്ള യാത്രകൾ അനുവദിക്കുമെന്നും, നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകുന്നതിന് കുഴപ്പമില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്‌ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ രൂപം കണ്ടെത്തിയതോടെ എല്ലാ രാജ്യങ്ങളും മുന്‍കരുതല്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു.

അതേസമയം യൂറോപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും കോവിഡ് ടെസ്റ്റിന് വിധേയരാവണം അതുപോലെ ഡിസംബർ 8ന് ശേഷം സൗദിയിൽ എത്തിയവർ രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണമെന്നും ക്വാറന്റൈൻ സമയത്ത് എല്ലാം അഞ്ചു ദിവസങ്ങളിലും കോവിഡ് പരിശോധന നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു