“റെഡ് ലിസ്റ്റ്” രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് സൗദി 3 വർഷത്തെ യാത്രാ നിരോധനം ഏർപ്പെടുത്തും

0
26

റിയാദ്: കോവിഡ് അപകട സാധ്യത കൂടുതലുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്ന പൗരന്മാർക്ക് സൗദി അറേബ്യ മൂന്ന് വർഷത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തും.2020 മാർച്ചിനുശേഷം അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ വിദേശ യാത്ര ചെയ്യാൻ കഴിഞ്ഞ മെയ് മാസത്തിൽ സൗദി പൗരന്മാർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ചില സൗദി പൗരന്മാർ യാത്രാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ വ്യക്തമാക്കി.

ആരെങ്കിലും നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ വൻതുക പിഴയായി ചുമത്തുകയും മൂന്നുവർഷത്തേക്ക് യാത്ര നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. ഇന്ത്യ
അഫ്ഗാനിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, വിയറ്റ്നാം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രയും ഇവിടങ്ങളിൽ ട്രാൻസിറ്റ് ആയി യാത്ര ചെയ്യുന്നതും സൗദി അറേബ്യ നിരോധിച്ചിരിക്കുന്നു.