സൗദിയിൽ ഫിനാന്‍സ്, ഇന്‍ഷൂറന്‍സ് മേഖലകളിൽ സ്വദേശിവല്‍ക്കരണം,87,000ത്തിലേറെ പ്രവാസികളെ ബാധിക്കും

0
13

റിയാദ്: സൗദി അറേബ്യ ഫിനാന്‍സ് ഇന്‍ഷൂറന്‍സ് മേഖലകളിൽ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഈ മേഖലയിൽ സ്വദേശികൾക്ക് 91,000 ത്തോളം തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് പദ്ധതിയെന്ന് മാനവവിഭവ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഈ മേഖലയിലെ 0.9 ശതമാനം സ്വദേശികൾ മാത്രമാണ് തൊഴിലെടുക്കുന്നത്. നിലവില്‍ ഈ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് മാധ്യമറിപ്പോര്‍ട്ട്കളിൽ പറയുന്നു. ഈ നടപടി 87,000ത്തിലേറെ പ്രവാസികളെ പ്രതികൂലമായി ബാധിക്കും.

പൗരന്മാർക്ക് ഈ മേഖലകളില്‍ ജോലി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി സൗദി സെന്‍ട്രല്‍ ബാങ്കുമായും ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടുമായും സൗദി മാനവവിഭവ സാമൂഹിക വികസന മന്ത്രാലയം സംയുക്ത ധാരണാ പത്രത്തില്‍ ഒപ്പുവച്ചിരുന്നു. മന്ത്രാലയത്തെ പ്രതിനിധീകരിച്ച് തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍ മജീദ് അല്‍ റഷൂദി, സെന്‍ട്രല്‍ ബാങ്കിനു വേണ്ടി സൂപ്പര്‍വൈസിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ ശത്തരി, ഹദഫിനു വേണ്ടി ബിസിനസ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഫറസ് അബാ അല്‍ ഖൈല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. .