കന്നുകാലികളെ പിടിച്ചെടുക്കാൻ കഴിയില്ല. മറിച്ചായാൽ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി.

0
23

ഡൽഹി: പശു സംരക്ഷണത്തിന്റെ പേരിൽ നടത്തുന്ന അതിക്രമങ്ങൾക്ക് ഗോ സംരക്ഷകരെ പ്രേരിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിയമത്തിനെതിരെയാണ് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറ്റക്കാരെന്ന് വിധിക്കുന്നതിന് മുൻപ് കന്നുകാലികളെയും വാഹനവും പിടിച്ചെടുക്കാൻ അനുവദിക്കുന്ന 2017 ലെ കന്നുകാലികൾക്കെതിരായ അതിക്രമം തടയുന്ന നിയമം പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നിയമത്തിന്റെ 29ാം അനുശ്‌ച്ഛേദം പറയുന്നത് കടത്തുന്ന വ്യക്തി കുറ്റക്കാരനെന്ന് തെളിഞ്ഞാൽ മാത്രമേ കന്നുകാലികളെയും വാഹനവും പിടിച്ചെടുക്കാവുവെന്നാണ്. നിയമത്തിന്റെ ഉദ്ദേശവും അനുച്ഛേദവും ഘടക വിരുദ്ധമാകാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി.

മൃഗങ്ങൾ ജീവനോപാധിക്കുള്ള മാർഗ്ഗമാണെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, നിയമം പരിഷ്ക്കരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ, നിയമത്തിന്റെ പ്രയോഗം സ്റ്റേ ചെയ്യുമെന്ന് വ്യക്തമാക്കി. നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ബഫല്ലോ ടേയ്ഡർ വെൽഫയർ അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് എ എസ് ബോപ്പണ്ണാ , ജസ്റ്റിസ് രാമ സുബ്രമണ്യൻ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്.