തോക്കുമായി എത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോ?; നിയമസഭ കൈയാങ്കളി കേസിൽ സർക്കാരിനോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി

0
28

ഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാറിനെതിരെ വിമർശമുന്നയിച്ച് സുപ്രിം കോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എംആർ ഷാ എന്നിവർ അടങ്ങുന്ന ബഞ്ചാണ് സർക്കാറിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്.
സഭയിൽ അക്രമം നടത്തിയത് എന്തിനാണ് എന്ന് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു

കോടതിയെ നോക്കൂ, ചിലപ്പോൾ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങൾ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോ? സഭയിൽ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎൽഎ റിവോൾവർ കൊണ്ട് നിറയൊഴിച്ചാൽ എന്തു ചെയ്യും. ഇക്കാര്യത്തിൽ സഭയ്ക്കാണ് പരമാധികാരം എന്നു പറയാൻ ആകുമോ?’- ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.സഭയിലെ അക്രമങ്ങളിൽ സാമാജികർക്ക് നിയമപരിരക്ഷയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സഭയ്ക്കാണ് ഇക്കാര്യങ്ങളിൽ പരമാധികാരം എന്നാണ് സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചത്. പിവി നരസിംഹറാവു ജഡ്ജമെന്റിൽ കോടതി അക്കാര്യം ചൂണ്ടിക്കാട്ടിയതായും കുമാർ പറഞ്ഞു. അപ്പോഴാണ് കോടതിയുടെ ഈ പരാമർശം വന്നത്