പെഗാസസ് ഫോൺ ചോർത്തൽ; ആരോപണങ്ങൾ ഗുരുതരമെന്ന് സുപ്രീംകോടതി

0
43

പെഗാസസ് ഫോണ്‍ ചോര്‍‍ത്തല്‍ ഗുരുതര ആരോപണമെന്ന് സുപ്രിം കോടതി. മാധ്യമ റിപ്പോർട്ടുകൾക്ക് അപ്പുറം ഹരജിക്കാര്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഉൾപ്പെടെ ഫോൺ ചോർത്തി എന്ന ആരോപണം സംബന്ധിച്ച് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നേരത്തെ, മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ റാമും ശശികുമാറും മുൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ആരോപണം അന്വേഷിക്കാൻ ചുമതലപ്പെടുത്തണം എന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ കേസിൽ നേരത്തെ രണ്ട് ഹർജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു, ഒന്ന് സിപിഎം എംപി ജോൺ ബ്രിട്ടാസിന്റെയും മറ്റൊന്ന് അഡ്വക്കേറ്റ് എംഎൽ ശർമ്മയുടെയും. മുതിർന്ന മാധ്യമ പ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്ത സമർപ്പിച്ച പ്രത്യേക ഹർജിയും സുപ്രീംകോടതി പരിഗണിക്കും.

അതേസമയം സുപ്രിം കോടതി മുൻ ജഡ്ജി അരുൺ മിശ്രയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി വിവരം പുറത്തു വന്നിരുന്നു. അരുൺ മിശ്ര 2010 സെപ്തംബർ മുതൽ 2018 വരെ ഉപയോഗിച്ചിരുന്ന ഫോണാണ് ചോർത്തിയത്