കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകളുടെ പ്രവർത്തനം സെപ്റ്റംബർ മുതൽ പുനരാരംഭിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് വെർച്വൽ പ്രസ് കോൺഫ്രൻസിലൂടെ അറിയിച്ചു. നഴ്സറി ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ സെപ്റ്റംബർ 19 മുതൽ സ്കൂളുകളിലേക്ക് എത്തും. തുടർന്ന് ഇരുപതാം തീയതി മുതൽ മറ്റ് പ്രാഥമിക ഗ്രേഡ് കളിലെ കുട്ടികളും സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിക്കും. അതേസമയം, മിഡിൽ സ്കൂളുകൾ സെപ്റ്റംബർ 26 നും ഹൈസ്കൂൾ ഒക്ടോബർ 3 ഉം മുതലാണ് പുനരാരംഭിക്കുക.
കിന്റർഗാർട്ടൻ, പ്രാഥമിക, മിഡിൽ സ്കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ്, അധ്യാപക ജീവനക്കാ ർസെപ്തംബർ 12
നും ഹൈസ്കൂൾ ജീവനക്കാർ കാർ 19നും ജോലിയിൽ പ്രവേശിക്കും .
മെയ് 30 മുതൽ ജൂൺ 10 വരെയുള്ള കാലയളവിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി എഴുത്തുപരീക്ഷ നടത്താൻ മന്ത്രിസഭ അനുമതി നൽകിയതായും അൽ മുദഫ് കൂട്ടിച്ചേർത്തു.
രണ്ടാം ഘട്ട പരീക്ഷകൾ ജൂലൈ 4 മുതൽ ജൂലൈ 13 വരെ യുംനടക്കും.
Home Middle East Kuwait സെപ്റ്റംബർ 19 മുതൽ ആദ്യം സ്കൂളുകളിലേക്ക് എത്തുക നഴ്സറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ ;...