സംസ്ഥാനത്തെ സ്‌കൂളുകൾ  ജൂൺ ഒന്നിന് ആരംഭിക്കും, ഒന്നാം ക്ലാസിൽ ഓൺലൈനായി പ്രവേശനോത്സവം

സംസ്ഥാനത്ത് സ്‌കൂളുകൾ  ജൂൺ ഒന്നിന് തന്നെ ആരംഭിഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.

ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വൺ പരീക്ഷകൾ പൂർത്തിയാകാത്തതിനാൽ തീരുമാനം വൈകും. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ ലഭിക്കും.

കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ജൂ​ൺ ഒ​ന്നി​നു​ത​ന്നെ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ച സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്​ ധാ​ര​ണ​യാ​യ​ത്. ജൂ​ൺ 15 മു​ത​ൽ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ, ബി​ര​ു​ദാ​ന്ത​ര കോ​ഴ്​​സു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യാ​നും ജൂ​ലൈ 31ന​കം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യും കു​സാ​റ്റും അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്​ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ം വി​ല​യി​രു​ത്തി പ​രീ​ക്ഷ ന​ട​ത്തി​പ്പി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു