കുവൈത്ത് സിറ്റി: മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിച്ചവരുടെ ചികിത്സയ്ക്കായി കുവൈറ്റ് സർക്കാർ ഒരു സംയോജിത പദ്ധതി പ്രഖ്യാപിച്ചു, രാജ്യത്ത് ഈ രോഗം ബാധിച്ചവരുടെ എണ്ണം 2,500 ആയി ഉയർന്നു.മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വലിയ സംഖ്യയാണ്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കമ്മ്യൂണിറ്റി വിദ്യാഭ്യാസത്തോടൊപ്പം മികച്ച മരുന്നുകൾ തേടുന്നതായി അധികൃതർ വ്യക്തമാക്കി.