കുവൈത്തിൽ കടലാമ സംരക്ഷണത്തിന് പുതുവഴികൾ തേടി പരിസ്ഥിതി സംഘടനകൾ

0
27

കുവൈത്ത് സിറ്റി: പാരിസ്ഥിതിക സന്തുലിതാവസ്ഥ പാലിക്കുന്നതിന് ഏറെ സഹായകമാകുന്ന ജീവിവർഗ്ഗം ആണ് കടലാമകൾ. ദീർഘായുസ്സിനാൽ അനുഗ്രഹീതരാണ് ഇവർ എങ്കിലും കടലുകൾ മലിനമാകുന്നത് ഇവയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടലാമ സംരക്ഷണത്തിന് നടപടികളുമായി കുവൈത്തിലെ പാരിസ്ഥിതിക സംഘടനകൾ രംഗത്തു വന്നത്. ഓസ്‌ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ കടലാമകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലോക പ്രശസ്ത സംഘടനകളുമായി സഹകരിച്ച് കുവൈത്ത് പരിസ്ഥിതി സംഘം അൽ-ഖൈറാൻ, മിന അബ്ദുള്ള, ജുലൈയാ തീരങ്ങളിൽ കടലാമകളുടെ സാന്നിധ്യം നിരീക്ഷിച്ചു. ഒപ്പം അപകടത്തിൽപെട്ട കടലാമയെ രക്ഷിക്കുകയും ചെയ്തു. മനുഷ്യർ സമുദ്രത്തിൽ കൊണ്ട് ചെന്ന് തള്ളുന്ന പ്ലാസ്റ്റിക്കുകൾ ആണ് കടലാമകളുടെ അന്ധകർ ആകുന്നത് . പ്ലാസ്റ്റിക് കഴിക്കുന്ന ആമകൾ വളരെവേഗം മരിച്ചു പോകുന്നുണ്ട്. ഇവ ഇല്ലാതാകുന്നത് പാരിസ്ഥിതിക സന്തുലനത്തെ തന്നെ ബാധിക്കും. ഈ ഒരു സാഹചര്യത്തിലാണ് കുവൈറ്റ് പരിസ്ഥിതി സംഘടന കടലാമ സംരക്ഷണം എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനമാരംഭിച്ചത്. അനാവശ്യ വസ്തുക്കൾ കടലിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്ന് ഇവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.