
കുവൈത്ത് സിറ്റി : കുവൈത്തിൽ അസ്ട്രാസെനെക്ക- ഓക്സ്ഫോർഡ് വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചവർക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിനേഷൻ മെയ് ആദ്യ ആഴ്ച മുതൽ വിതരണം ചെയ്യുo. ആദ്യ ഡോസ് സ്വീകരിക്കുകയും പിന്നീട് കോറോണ വൈറസ് ബാധിക്കാത്ത ആളുകൾക്ക് ആണ് രണ്ടാമത്തെ ഡോസ് വാക്സിൻ നൽകുക . ആഗോള ആരോഗ്യ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വാക്സിനേഷൻ നടത്തുകയെന്ന് ആരോഗ്യ മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച്അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഒന്നും രണ്ടും ഡോസുകൾ സ്വീകരിക്കുന്നതിനിടയിൽ കുറഞ്ഞത് 12 ആഴ്ചയെങ്കിലും ഇടവേള ഉണ്ടെങ്കിൽ വാക്സിൻ കൂടുതൽ ഫലപ്രദമാണെന്ന് നേരത്തെ പഠനങ്ങൾ സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസും പ്രതിരോോധ വാക്സിനുകളും സംബന്ധിച്ച്ആഗോളതലത്തിൽ ഉണ്ടാകുന്ന സംഭവവികസങ്ങൾ ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു, യൂറോപ്പിൽ ഓക്സ്ഫോർഡ് വാക്സിൻ രണ്ടാം ഡോസ് ലഭിച്ച ആളുകളിൽ ആർക്കും ഇതുവരെ രക്തം കട്ടപിടിച്ച കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും അധികൃതർ വ്യക്തമാക്കി