സുരക്ഷാ പരിശോധന; ഷുവൈഖിൽ 28 പേർ അറസ്റ്റിൽ

0
33

കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻസി നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന പരിശോധനയിൽ 28 റെസിഡൻസി നിയമലംഘകരെ അധികൃതർ അറസ്റ്റ് ചെയ്തു. ട്രാഫിക് നിയമ ലംഘനത്തിന് മൂന്ന് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.