റമദാനിലെ അവസാന പത്ത് ദിവസങ്ങൾക്കായുള്ള സുരക്ഷാ ഒരുക്കങ്ങൾ പൂർത്തിയായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
25

കുവൈത്ത് സിറ്റി: റമദാനിലെ അവസാന പത്ത് ദിവസങ്ങളിലേക്കുള്ള  സുരക്ഷാ ക്രമീകരണങ്ങളും  ഗതാഗത നിയന്ത്രണ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. മസ്ജിദുകൾ, മാർക്കറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവയ്ക്ക് ചുറ്റും സുരക്ഷ സജ്ജമാക്കി കൊണ്ടുള്ള സംയോജിത സുരക്ഷാ പദ്ധതിയാണ് നടപ്പാക്കുന്നത്. കൂടാതെ, പ്രധാന കവലകളിലും റോഡുകളിലും ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് തടയുന്നതിനും ഖിയാം പ്രാർത്ഥനയ്ക്കായി പള്ളികളിലേക്ക് വിശ്വാസികളുടെ  വരവ് സുഗമമാക്കുന്നതിനും, ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ  വാഹന ഉപയോക്താക്കളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.