സൽമ റിയാസിന് കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈത്ത്‌‌ യാത്രയയപ്പ് നൽകി.

0
36

കുവൈത്ത്‌‌ സിറ്റി : കുവൈത്തിൽ നിന്ന് ജോലി സംബന്ധമായ കാരണങ്ങളാൽ യു.എ.ഇയിലേക്ക് മാറുന്ന കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി മുൻ എക്സിക്യൂട്ടീവ് അംഗം സൽമ റിയാസിനും കുടുംബത്തിനും  മഹിളാവേദി യാത്രയയപ്പ് നൽകി. അസോസിയേഷൻ മഹിളാവേദി പ്രസിഡന്റ്‌ ഹസീന അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേഷൻ ഉപഹാരം മഹിളാവേദി പ്രസിഡന്റ്‌ കൈമാറി. അസോസിയേഷൻ പ്രസിഡന്റ്‌ നജീബ് പി.വി, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ്‌ കുമാർ, രക്ഷാധികാരി ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, വൈസ് പ്രസിഡന്റ്‌ ഫൈസൽ, സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ഓർഗനൈസിങ് സെക്രട്ടറി മജീദ് എം.കെ, ഡാറ്റാ സെക്രട്ടറി ഹനീഫ് സി, കാരുണ്യം സെക്രട്ടറി അസ്‌ലം ടി.വി, കേന്ദ്ര നിർവ്വാഹക സമീതി അംഗങ്ങളായ നജീബ് ടി.കെ, ഷാജി കെ.വി, മഹിളാവേദി എക്സിക്യൂട്ടീവ് അംഗം രശ്മി അനിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സൽമ റിയാസും, ഭർത്താവ് റിയാസ് മൂടാടിയും യാത്രയയപ്പിന് നന്ദി രേഖപെടുത്തി സംസാരിച്ചു. മഹിളാവേദി സെക്രട്ടറി രേഖ എസ് സ്വാഗതവും ട്രഷറർ മിസ്ന ഫൈസൽ നന്ദിയും പറഞ്ഞു.