കുവൈത്ത് നൽകുന്ന പിന്തുണയ്ക്കും പങ്കാളിത്തത്തിനും പ്രശംസകൾ അർപ്പിച്ച് ലോകാരോഗ്യസംഘടന

ലോകാരോഗ്യ സംഘടനയിലെ ഇലെ കുവൈറ്റ് പങ്കാളിത്തത്തോടെയും സംഘടനയ്ക്ക് രാജ്യം നൽകുന്ന പിന്തുണയെയും പ്രശംസിച്ച്  ലോകാരോഗ്യ സംഘടന. 2020 ൽ WHOയ്ക്ക് സാമ്പത്തിക സഹായം നൽകിയ രാജ്യങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് കുവൈത്ത് എന്ന് ലോകാരോഗ്യ സംഘടനയിലെ എക്‌സ്റ്റേണൽ റിലേഷൻസ് ആന്റ് ഗവേണൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജെയ്ൻ എലിസൺ കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള  ആരോഗ്യ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നതിൽ കുവൈത്ത് ഓർഗനൈസേഷനുമായ് ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെ അംഗീകരിച്ച് സംഘടനയുടെ ബ്‌സൈറ്റിൽ ഒരു പ്രത്യേക പേജ് ഏർപ്പെടുത്തി. ലോകമെമ്പാടുമുള്ള രോഗ ബാധിതരെ സഹായിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളെക്കുറിച്ചും യെമൻ, സിറിയ, ലെബനൻ, ആഫ്രിക്ക എന്നിവിടങ്ങളിലെ സംഘർഷ ബാധിതർക്ക് നൽകുന്ന  സഹായങ്ങൾ സംബന്ധിച്ച വിവരങ്ങളും ആണ് ഈ പേജിൽ https://www.who.int/about/funding/contributos/kwt ഉൾപ്പെടുത്തിയിരിക്കുന്നത്  .ഈ പേജ് കുവൈത്തും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ശക്തവും തന്ത്രപരവുമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നതായി, യുഎന്നിലെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും കുവൈത്ത്സ്ഥിരം പ്രതിനിധിയായ അംബാസഡർ ജമാൽ അൽ ഗുനൈം   പറഞ്ഞു.