പന്തളം കൊട്ടാരം പ്രതിനിധിയെ മത്സരിപ്പിക്കാനുള്ള ബിജെപി തന്ത്രം പാളി, അയ്യപ്പൻ രാഷ്ട്രീയ വിഷയമല്ലെന്ന് കൊട്ടാരം പ്രതിനിധി

ശബരിമല വിഷയം രാഷ്ട്രീയ പ്രചാരണ ആയുധമാക്കി പന്തളം കൊട്ടാരം പ്രതിനിധിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള  ബിജെപി തന്ത്രം പാളി. പാർട്ടി ചിഹ്നത്തിലോ  അതല്ലെങ്കിൽ  സ്വതന്ത്രസ്ഥാനാർത്ഥിയായി ബിജെപി പിന്തുണയോടെ മത്സരിക്കാമെന്ന വാഗ്ദാനം  കൊട്ടാരം നിരാകരിച്ചു. പന്തളം കൊട്ടാരം പ്രതിനിധി പി എൻ നാരായണ വർമയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചായ് വ് കാണിക്കാൻ ഇല്ലെന്നും, ശബരിമല അയ്യപ്പൻ രാഷ്ട്രീയ പ്രശ്നമല്ലെന്നും  കൊട്ടാരം പ്രതിനിധി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ സർക്കാറിനെതിരെ ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാമെന്ന ബിജെപിയുടെ തന്ത്രമാണ് ഇവിടെ തകർന്നത്.